പുതിയ നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കും -കേന്ദ്ര കൃഷി സഹമന്ത്രി

ഡൽഹി: വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരി. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും അവരെ സ്വാശ്രയരാക്കുന്നതിനുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം പുതിയ കാർഷിക ബിൽ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കർഷകരുമായി സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അവരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


കൂടുതൽ ചർച്ചകളിലൂടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കും -ചൗധരി പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ നിന്ന് കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിച്ചുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് പുരോഗമിക്കുന്ന ചർച്ച ഫലപ്രദമാകുമെന്നും കർഷകർ പ്രതിഷേധം പിൻവലിക്കുമെന്നും മന്ത്രി പ്രത്യാശിച്ചു.

തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം കർഷക പ്രതിഷേധത്തെ വഴിതെറ്റിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. അതേസമയം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാരിനെ കര്‍ഷകര്‍ അറിയിച്ചു. ഡൽഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന അഞ്ചാം വട്ട ചര്‍ച്ചയിലാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ച നീട്ടിക്കൊണ്ട് പോകുന്നതില്‍ കാര്യമില്ലെന്നും തങ്ങളുന്നയിച്ച ആവശ്യങ്ങൾ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.