ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് മരവിപ്പിച്ചു നിർത്താമെന്ന പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. കർഷക സമരത്തിൽ പതറിയ കേന്ദ്ര സർക്കാർ പത്താം വട്ട ചർച്ചയിലാണ് പുതിയ വാഗ്ദാനവുമായെത്തിയത്. പുതുതായി രൂപവത്കരിക്കുന്ന സമിതി പരിശോധിച്ചശേഷം നിയമങ്ങൾ നടപ്പാക്കണോ വേണ്ടയോ എന്ന് ഒന്നരവർഷത്തിനകം തീരുമാനിക്കട്ടെയെന്നും കേന്ദ്രം അറിയിച്ചു. സർക്കാർ നിലപാട് കോടതിയെ അറിയിക്കും.
എന്നാൽ, നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാട് കർഷക യൂനിയനുകൾ ആവർത്തിച്ചു. കേന്ദ്ര തീരുമാനത്തിൽ നാളെ മറുപടി നൽകാമെന്നും പ്രതികരിച്ചു. ഇതോടെ 11ാം വട്ട ചർച്ചക്ക് കളമൊരുങ്ങി. 22ന് ഉച്ചക്ക് 12 നാണ് വീണ്ടും ചർച്ച. നിയമങ്ങൾ പിൻവലിക്കാതിരിക്കാനാണ് കേന്ദ്രത്തിെൻറ പുതിയ നീക്കമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ജോഗീന്ദർ സിങ് പറഞ്ഞു. മൂന്നു നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് യൂനിയനുകൾ അറിയിച്ചു.
സമരത്തിന് അന്ത്യം കുറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിനെ അവർ ചോദ്യംചെയ്തു. അതിന് പരിഹാരം കാണാമെന്ന് മന്ത്രിമാർ വാഗ്ദാനം ചെയ്തതായി നേതാക്കൾ പറഞ്ഞു. സർക്കാർ നിലപാടിൽ നേരിയ മാറ്റം വന്നുവെന്നും എന്നാൽ അതുകൊണ്ട് സമരം നിർത്തില്ലെന്നും ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാേകഷ് ടിക്കായത്ത് പറഞ്ഞു. 26ന് ട്രാക്ടർ പരേഡുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.