ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കാർഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിന് പിന്നാലെ ഉത്തർ പ്രദേശിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ കർഷക സമ്മേളനം. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പി നേതാവ് സഞ്ജീവ് ബാലിയാൻ എന്നിവർ മീററ്റിൽ കർഷകരെ അഭിസംബോധന ചെയ്തു സംസാരിക്കും. ആഗ്രയിൽ ബി.ജെ.പി നേതാവ് ക്രിഷൻ പാൽ കർഷകരെ അഭിസംബോധന െചയ്യും.
കർഷകരെ ഭിന്നിപ്പിച്ച് കേന്ദ്രം കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം ഉയരുന്നതിന് പിന്നാലെയാണ് ഉത്തർ പ്രദേശിലെ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി സമ്മേളനം.
അതേസമയം ചിപ്കോ പ്രസ്ഥാനത്തിൻെറ തലവൻ സുന്ദർലാൽ ബഹുഗുണ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തി. കർഷകർക്കെതിരായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണം. അന്നദാതാക്കളുടെ ആവശ്യങ്ങളെ താനും പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ കർഷക പ്രക്ഷോഭത്തിന് പിന്തുണ തേടുന്നതിന് കർഷക സംഘടനയായ കിസാൻ ഏക്ത മോർച്ച ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.