Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രക്ഷോഭങ്ങൾക്കിടെ യു.പിയിൽ ബി.ജെ.പിയുടെ കർഷക സമ്മേളനം
cancel
camera_alt

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽനിന്ന്​ (Photo: PTI)

Homechevron_rightNewschevron_rightIndiachevron_rightപ്രക്ഷോഭങ്ങൾക്കിടെ...

പ്രക്ഷോഭങ്ങൾക്കിടെ യു.പിയിൽ ബി.ജെ.പിയുടെ കർഷക സമ്മേളനം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ കാർഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിന്​ പിന്നാലെ ഉത്തർ പ്രദേശിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ കർഷക സമ്മേളനം. കേന്ദ്രമന്ത്രി സ്​മൃതി ഇറാനി, ബി.ജെ.പി നേതാവ്​ സഞ്​ജീവ്​ ബാലിയാൻ എന്നിവർ മീററ്റിൽ കർഷകരെ അഭിസംബോധന ചെയ്​തു സംസാരിക്കും. ആഗ്രയിൽ ബി.ജെ.പി നേതാവ്​ ക്രിഷൻ പാൽ കർഷകരെ അഭിസ​ംബോധന ​െചയ്യും.

കർഷകരെ ഭിന്നിപ്പിച്ച്​ കേന്ദ്രം കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം ഉയരുന്നതിന്​ പിന്നാലെയാണ്​ ഉത്തർ പ്രദേശിലെ കർഷകരെ പ​ങ്കെടുപ്പിച്ചുകൊണ്ടുള്ള ബി.ജെ.പി സമ്മേളനം.

അതേസമയം ചിപ്​കോ പ്രസ്​ഥാനത്തിൻെറ തലവൻ സുന്ദർലാൽ ബഹുഗുണ കർഷകർക്ക്​ പിന്തുണയുമായി രംഗത്തെത്തി. കർഷകർക്കെതിരായ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണം. അന്നദാതാക്കളുടെ ആവശ്യങ്ങളെ താനും പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക മാധ്യമങ്ങളി​ലൂടെ കർഷക പ്രക്ഷോഭത്തിന്​ പിന്തുണ തേടുന്നതിന്​ കർഷക സംഘടനയായ കിസാൻ ഏക്​ത മോർച്ച ട്വിറ്റർ അക്കൗണ്ട്​ ആരംഭിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smriti IraniFarm lawsUP Farmers meetBJP
News Summary - Farmers meet in UP BJP leaders including Smriti Irani to address
Next Story