ന്യൂഡൽഹി: അതിർത്തിയിലെ കർഷകർ സമരത്തിെൻറ 49ാം നാളിൽ വിവാദ കാർഷിക നിയമങ്ങൾ കത്തിച്ച് ൈശത്യത്തിന് അന്ത്യം കുറിക്കുന്ന ഉത്സവമായ 'േലാഡി' ആഘോഷിച്ചു. റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച കർഷകർ, പരേഡ് തടയാനുള്ള കേന്ദ്ര സർക്കാർ-ഡൽഹി പൊലീസ് മുന്നൊരുക്കം കണ്ട് ബുധനാഴ്ച തന്നെ ട്രാക്ടറുകളുമായി അതിർത്തിയിലേക്ക് പുറപ്പെട്ടു. മൂന്ന് വിവാദ നിയമങ്ങളും പിൻവലിക്കാതെ പിന്മാറില്ലെന്ന് വ്യക്തമാക്കി ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം വ്യാഴാഴ്ച 50ാം ദിവസത്തിലേക്ക് കടന്ന് ചരിത്രം കുറിച്ചു.
ശൈത്യം കഴിഞ്ഞ് വസന്തത്തിെൻറ വരവറിയിച്ചുള്ള പഞ്ചാബി ആഘോഷമായ 'ലോഡി' തീ കത്തിച്ച് നൃത്തം ചെയ്താണ് ആഘോഷിക്കുക. കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്തുന്നതിെൻറ ഭാഗമായി ജനുവരി 13ന് കാർഷിക നിയമങ്ങൾ കത്തിച്ച് 'ലോഡി' ആഘോഷിക്കുമെന്ന് കർഷകർ നേരത്തേ അറിയിച്ചിരുന്നു. ജനുവരി 24ന് പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്ന് പുറപ്പെട്ട് റിപ്പബ്ലിക് ദിന പരേഡിന് ശേഷം ജനുവരി 26ന് ഡൽഹിയിൽ പ്രവേശിച്ച് കിസാൻ പരേഡ് നടത്താനാണ് കർഷക യൂനിയനുകൾ നിശ്ചയിച്ചിരുന്നത്.
എന്നാൽ, േലാകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയെ നാണം കെടുത്തുമെന്നും ഡൽഹിയിലെ റിപ്പബ്ലിക് ദിന സുരക്ഷ അട്ടിമറിക്കുമെന്നും പറഞ്ഞ് കേന്ദ്ര സർക്കാറും ഡൽഹി പൊലീസും സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ ബുധനാഴ്ചതന്നെ പഞ്ചാബിൽനിന്ന് ട്രാക്ടറുകൾ പുറപ്പെട്ടു തുടങ്ങി. കിസാൻ പേരഡിന് ഒരുക്കം തുടങ്ങിയ പഞ്ചാബിൽ ഗുരുദ്വാരകൾ തന്നെ ഇതിനായി രംഗത്തിറങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.