പഞ്ചാബിൽ കർഷക പ്രതിഷേധം: ഛണ്ഡിഗഡ്-ഡൽഹി ഹൈവേ ഉപരോധിച്ചു

ന്യൂഡൽഹി: പഞ്ചാബിലെ ആപ് സർക്കാരും കേന്ദ്രസർക്കാരും നെല്ല് സംഭരണം വൈകിപ്പിച്ച് സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി ആരോപിച്ച കർഷകർ ഛണ്ഡിഗഡ്-ഡൽഹി ഹൈവേ ഉപരോധിച്ചു.

വെള്ളിയാഴ്ച രാവിലെ 11 മണി മുതലാണ് ഉപരോധം തുടങ്ങിയത്. രാവിലെ 11 മുതൽ നാല് മണിക്കൂർ ഹൈവേ അടച്ചിടുമെന്ന് കർഷക സംഘടനയായ സംയുക്ത് കിസാൻ മോർച്ച കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ നെല്ല് സംഭരണത്തിന്റെ മന്ദഗതിയിൽ പ്രതിഷേധിച്ചാണ് കർഷകർ തെരുവിലിറങ്ങിയത്. അംബാല-ഛണ്ഡിഗഡ് ഹൈവേ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ലാൽറു ടൗണിൽ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു.

നിലവിൽ 38.41 ലക്ഷം മെട്രിക് ടൺ നെല്ല് പഞ്ചാബിലെ വിപണികളിൽ എത്തിയതായും പ്രതിദിനം 4.88 മെട്രിക് ടൺ എത്തുമെന്നും സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി ലാൽ ചന്ദ് കടരുചക് പറഞ്ഞു. പഞ്ചാബിലെ എ.എ.പി സർക്കാരും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും നെല്ല് സംഭരണം വൈകിപ്പിച്ച് സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി കർഷകർ ആരോപിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അരിമില്ലുകാർക്ക് നെല്ല് എടുക്കുന്നതിന് നാല് ദിവസത്തെ സമയപരിധി നൽകിയതിന് തൊട്ടുപിന്നാലെ, കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞദിവസം മില്ലുകാരെ ന്യൂഡൽഹിയിൽ ചർച്ചക്ക് ക്ഷണിച്ചിരുന്നു. സംസ്ഥാനത്തു നിന്ന് നെല്ല് സംഭരണം ഉറപ്പാക്കുന്നതിൽ സംസ്ഥാന-കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും മിനിമം താങ്ങുവില നൽകുന്നില്ലെന്നും കർഷകർ ആരോപിച്ചു. 

Tags:    
News Summary - Farmers protest in Punjab: Chandigarh-Delhi highway blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.