മീററ്റ്: യു.പിയിലെ കാങ്കർഖേഡയിൽ കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി മൂന്ന് വയസുകാരി മരിച്ചു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഒക്ടോബർ 30നായിരുന്നു സംഭവം.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ കാണാതായതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാറിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സൈനികനായ കുട്ടിയുടെ പിതാവ് സുഹൃത്തിനൊപ്പം കുട്ടിയേയും കൂട്ടി പുറത്തേക്ക് പോയതായിരുന്നു. തുടർന്ന് പിതാവ് വാഹനത്തിൽ നിന്ന് ഇറങ്ങി വാഹനം പൂട്ടി പോയി. ഇതോടെ വാഹനത്തിൽ കുടുങ്ങിയ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.