പിതാവിന്‍റെ മരണം ഏറ്റവും വലിയ ജീവിതാനുഭവം -രാഹുൽ

കേംബ്രിജ്: പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ കൊലപാതകം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പഠനാനുഭവമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോർപസ് ക്രിസ്റ്റി കോളജ് ചരിത്രവിഭാഗം അസോ. പ്രഫ. ഡോ. ശ്രുതി കപിലയുമായി നടത്തിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം.

''ജീവിതത്തിലെ ഏറ്റവും വലിയ പഠനാനുഭവം അച്ഛന്റെ മരണമായിരുന്നു. അതിനെക്കാൾ വലിയ നഷ്ടം വേറൊന്നില്ല. പിതാവിനെ കൊന്ന വ്യക്തിയോ ശക്തിയോ എന്നെ വളരെയധികം വേദനിപ്പിച്ചു. എന്നാൽ, ഒരിക്കലും പഠിക്കാത്ത കാര്യങ്ങളിലേക്ക് അത് നയിച്ചു. വിമർശനം ഉൾക്കൊണ്ടാൽ നമ്മളെ ഉലക്കില്ല. അതും പഠിക്കാനുള്ള അവസരമാകും. പഠിക്കാൻ തയാറുള്ളിടത്തോളം, എതിർപക്ഷത്തുള്ളവർ എത്ര മോശക്കാരായാലും പ്രശ്നമല്ല -51കാരനായ രാഹുൽ പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ എങ്ങനെ ഇടപെടാൻ കഴിയുമെന്ന് വിദ്യാർഥികൾ രാഹുലിനോട് ചോദിച്ചു. പാർട്ടി നേതാക്കളുടെ സഹായികളായി ചേരാൻ അവസരമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, പിന്നീട് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാമെന്നും വെറുതെ ചോദിച്ചാൽ പോരാ അതിന് തയാറാകണമെന്നും വിദ്യാർഥികളോട് ആവശ്യപ്പെട്ടു.

മറ്റ് പ്രതിപക്ഷ നേതാക്കൾക്കൊപ്പം ലണ്ടനിൽ നടന്ന ഐഡിയാസ് ഫോർ ഇന്ത്യ കോൺഫറൻസിലും രാഹുൽ പങ്കെടുത്തു. 

Tags:    
News Summary - Father's death is the greatest life experience - Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.