ലഖ്നോ: ആഗോളതാപനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഒരു വിഭാഗം മരങ്ങൾ മുറിക്കുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും നിരോധിച്ചു. ഇങ്ങനെ മരം മുറിക്കുന്നവർക്കും വിളികൾ നശിപ്പിക്കുന്നവർക്കും ഫത്‍വ പുറപ്പെടുവിച്ചിരിക്കുകയാണ് ഇസ്ലാമിക് സെൻർ ഓഫ് ഇന്ത്യ(ഐ.സി.ഐ). 'പച്ചപ്പും ജലവും സംരക്ഷിക്കേണ്ടത് മുസ്‍ലിംകളുടെ മതപരമായ ചുമതലയാണെന്നാണ് ഖുർആനിൽ പറയുന്നത്. അതിനാൽ മരംമുറിക്കുന്നില്ലെന്നും കാർഷിക വിളികൾ തീയിട്ട് നശിപ്പിക്കില്ലെന്നും എല്ലാ മുസ്‍ലിംകളും ഉറപ്പുവരുത്തണം.''-ഐ.സി.ഐ ചെയർപേഴ്സൺ മൗലാന ഖാലിദ് റഷീദ് ഫാരംഗി മഹാലി പ്രതികരിച്ചു.
മരംമുറിക്കുന്നതിന് പകരം ജനങ്ങൾ കൂടുതൽ വൃക്ഷത്തെകൾ നട്ടുപിടിപ്പിക്കണമെന്നും മൗലാന ഖാലിദ് റഷീദ് ആവശ്യപ്പെട്ടു.
നാം നട്ടു മരം വളർന്ന് പന്തലിക്കുമ്പോൾ ഒരുപാട് ജീവികൾക്ക് അഭയം നൽകുന്നു. അതുപോലെ പ്രകൃതിദത്തമായ ജല ഉറവിടങ്ങൾ മലിനമാകാതെയും ശ്രദ്ധിക്കണം. ഇസ്‍ലാമിൽ മരവും വിളകളും തീയിട്ട് നശിപ്പിക്കുന്നത് വിലക്കപ്പെട്ടതാണ്. വലിയ പാപമാണത്. യുദ്ധകാലഘട്ടങ്ങളിൽ പോലും മരങ്ങളും പൂച്ചെടികളും നശിപ്പിക്കാൻ പാടില്ല.-ഖാലിദ് റഷീദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.