'ഡി.പി.ആറിലെ പിഴവുകൾ മൂലം രാജ്യത്ത് പ്രതിവർഷം ഒന്നര ലക്ഷത്തിലധികം ആളുകൾ റോഡപകടങ്ങളിൽ മരിക്കുന്നു'- നിതിൻ ഗഡ്കരി

മുംബൈ: രാജ്യത്തുടനീളം പ്രതിവർഷം ഒന്നര ലക്ഷത്തിലധികം ആളുകൾ റോഡപകടങ്ങളിൽ മരിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. റോഡപകടങ്ങൾക്ക് കാരണം കൺസൾട്ടന്റുമാർ തയ്യാറാക്കിയ വിശദ പ്രോജക്ട് റിപ്പോർട്ടിലെ പിഴവുകളാണെന്ന് മന്ത്രി പറഞ്ഞു. മുംബൈയിൽ സിവിൽ എൻജിനീയർമാരുടെ ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്ത് ഓരോ വർഷവും അഞ്ച് ലക്ഷം റോഡപകടങ്ങൾ നടക്കുന്നു. ഇതിൽ ഒന്നരലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നു. കൺസൾട്ടന്റുമാരുടെ വിശദ പ്രോജക്ട് റിപ്പോർട്ടിലെ പിഴവുകൾ മാത്രമാണ് ഇതിന് കാരണം'- മന്ത്രി പറഞ്ഞു. റോഡ് നിർമാണത്തിനായി തയ്യാറാക്കപ്പെട്ട മിക്ക ഡി.പി.ആറുകളും ഇപ്പോഴും പരിഷ്കരിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

തെറ്റുകൾ തിരുത്തി ഡി.പി.ആർ തയ്യാറാക്കുന്നതിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡി.പി.ആറിന്‍റെ അപാകതകൾക്ക് പിന്നിലെ കാരണമെന്താണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Faulty Reports Causing 1.5 Lakh Accident Deaths Annually: Nitin Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.