ന്യൂഡൽഹി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ (എഫ്.സി.ഐ) കൈക്കൂലി ആരോപണത്തെ തുടർന്ന് സി.ബി.ഐയുടെ വ്യാപക പരിശോധന. 50,000 രൂപ കൈക്കൂലി വാങ്ങിയതിന് ഡെപ്യൂട്ടി ജനറൽ മാനേജർ രാജീവ് മിശ്രയെ അറസ്റ്റ് ചെയ്തു. പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും 50 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 60 ലക്ഷം രൂപ കണ്ടെടുത്തതായും 74 പേർക്കെതിരെ കേസെടുത്തതായും സി.ബി.ഐ അറിയിച്ചു.
ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന മില്ലുടമകളും ധാന്യകച്ചവടക്കാരും എഫ്.സി.ഐ ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുള്ളതായി സി.ബി.ഐ വ്യക്തമാക്കി. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതായും കണ്ടെത്തി. എഫ്.സി.ഐയിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർ മുതൽ എക്സിക്യൂട്ടിവ് ഡയറക്ടർമാർ വരെയുള്ളവർ സംശയത്തിന്റെ നിഴലിലാണ്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.