ഭാര്യ​യുടെ അസുഖം മനംമടുപ്പിച്ചു; തലക്കടിച്ച്​ ​െകാന്ന ഭർത്താവ്​ അറസ്റ്റിൽ

മുംബൈ: മഹാരാഷ്​ട്രയിൽ അസുഖബാധിതയായ ഭാര്യയെ തലക്കടിച്ച്​ ​െകാന്ന ഭർത്താവ്​ അറസ്​റ്റിൽ. മഹാരാഷ്​ട്രയിലെ പർബാനി ജില്ലയിലാണ്​ സംഭവം.

ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ബ്രെയിൻ ട്യൂമർ ബാധിതയായ ഭാര്യയെ 45കാരൻ തലക്കടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു.

വീടിന്​ പുറത്തെത്തി രക്തം പുരണ്ട വസ്​ത്രങ്ങൾ ഇയാൾ​ നശിപ്പിക്കുന്നത്​ കണ്ടതോടെ അയൽക്കാരാണ്​ പൊലീസിൽ വിവരം അറിയിച്ചത്​. പൊലീസെത്തി മൃതദേഹവും വസ്​ത്രങ്ങളും കൊലപ്പെടുത്താനുപയോഗിച്ച ആയുധവും കണ്ടെടുത്തു.

ഭാര്യയുടെ അസുഖവും ചികിത്സയും മനംമടുപ്പിച്ചതാണ്​ കൊലപാതക കാരണമെന്ന്​ തൊഴിൽ രഹിതനായ ഭർത്താവ്​ പൊലീസിൽ മൊഴി നൽകി. ഞായറാഴ്ച ഇയാളുടെ അറസ്റ്റ്​ രേഖപ്പെടുത്തി. കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തിയാണ്​ അറസ്റ്റ്​. 

Tags:    
News Summary - Fed Up Of Unwell Wife Man Kills Her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.