ഗ്വാളിയോർ: ഭാര്യയുടെ ചെലവുകൾ താങ്ങാനാവുന്നില്ലെന്ന കാരണത്തിൽ അവരെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി യുവാവ്. ഹേമന്ത് ശർമ്മയാണ് ഭാര്യയെ കൊലപ്പെടുത്താൻ സുഹൃത്തുക്കൾക്ക് രണ്ടര ലക്ഷം രൂപക്ക് കൊട്ടേഷൻ നൽകിയത്.
ആഗസ്റ്റ് 13ാം തീയതിയാണ് ഹേമന്ത് ശർമ്മയുടെ നിർദേശപ്രകാരം സുഹൃത്തുക്കൾ ഇയാളുടെ ഭാര്യ ദുർഗാദേവിയെ കൊലപ്പെടുത്തിയത്. റോഡപകടമെന്ന് ആദ്യം സംശയിച്ച കേസ് വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
അപകമുണ്ടായ ദിവസം ദുർഗാവതിയേയും സഹോദരൻ സന്ദേഷിനേയും കൂട്ടി ഹേമന്ത് ശർമ്മ ക്ഷേത്രത്തിലേക്ക് പോയി. ഇതിനിടെ ശർമ്മയുടെ നിർദേശപ്രകാരം കാറിലെത്തിയ സുഹൃത്തുക്കൾ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദുർഗാദേവി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ആദ്യം അപകടമെന്ന് പൊലീസ് കരുതിയ കേസ് വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മൊഴികളിലെ പൊരുത്തക്കേടുകളും അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇല്ലാതിരുന്നതും പൊലീസിന്റെ സംശയം വർധിപ്പിച്ചത്. പിന്നീട് ഹേമന്ത് ശർമ്മയെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകവിവരം പുറത്തറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.