നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ് തൂത്തുവാരുമെന്ന് ബി.ജെ.പി

ഭോപാൽ: 2023ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാനം തൂത്തുവാരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ. അത് രേഖാമൂലം എഴുതിത്തരാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാറുണ്ടാക്കുമെന്നും ബി.ജെ.പിയെ കാണാൻ ​പോലുമുണ്ടാകില്ലെന്നുമുള്ള രാഹുൽ ഗാന്ധിയു​ടെ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

​രാഹുൽ ഗാന്ധിയുടെത് ഒരു ശുഭചിന്തമാത്രമാണ്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തൂത്തുവാരുമെന്ന് ഞാൻ എഴുതിത്തരാം -ശിവ് രാജ് സിങ് ചൗഹാൻ പറഞ്ഞു.

മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ഈ വർഷം തെരഞ്ഞെടുപ്പ് വരാനിരിക്കുന്നുണ്ട്. 

Tags:    
News Summary - 'Feel good thought': Shivraj on Rahul's Madhya Pradesh poll sweep comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.