ന്യൂഡൽഹി: കോവിഡ് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് കണ്ടെത്താനുള്ള പുതിയ പരിശോധനയായ ഫെല്യൂദക്ക് മെഡിക്കൽ ഗവേഷണ കൗൺസിലിെൻറ (ഐ.സി.എം.ആർ) അനുമതി. രാജ്യം സ്വന്തമായി വികസിപ്പിച്ച പരിശോധന രീതിക്ക് നേരത്തേ ഡ്രഗ്സ് കൺട്രാളർ ജനറലിെൻറ അനുമതിയും ലഭിച്ചിരുന്നു.
സ്രവം എടുത്ത് പേപ്പർ സ്ട്രിപ്പിെൻറ സഹായേത്താടെ നടത്തുന്ന ലളിതമായ പരിശോധനയാണിത്. ഫെല്യൂദ വഴി ഒരു മണിക്കൂറിനകം കൊറോണ വൈറസിെൻറ സാന്നിധ്യം കണ്ടെത്താനാകും. ജീൻ രൂപമാറ്റത്തിനുപയോഗിക്കുന്ന ഏറ്റവും നൂതന സാങ്കേതികതയായ ക്രിസ്പർ-കാസ് -9 ആണ് ഫെല്യൂദയുടെ അടിസ്ഥാനം. ആർ.ടി-പി.സി.ആർ പരിശോധനക്ക് അനുമതിയുള്ള സ്വകാര്യ-ഗവൺമെൻറ് ലാബുകൾക്ക് ഫെല്യൂദ ടെസ്റ്റും നടത്താം.
ഇതിനായി പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. ശാസ്ത്ര വ്യവസായ ഗവേഷണ കൗൺസിലിലെ (സി.എസ്.ഐ.ആർ) ദേബജ്യോതി ചക്രവർത്തി, സൗവിക് മെയ്തി എന്നിവരുടെ നേതൃത്വത്തിലാണ് ഫെല്യൂദ വികസിപ്പിച്ചത്. അന്തരിച്ച ചലച്ചിത്രകാരൻ സത്യജിത് റായ് സൃഷ്ടിച്ച ഡിറ്റക്ടീവ് കഥാപാത്രത്തിെൻറ പേരാണ് ഫെല്യൂദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.