അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ അതിസമ്പന്നനായ അദ്ദേഹത്തിെൻറ വലംകൈ ഗൗതം അദാനിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ചയും ശബ്ദിച്ചു. എന്നാൽ, അദാനിയും മോദിയും തമ്മിലുള്ള അവിഹിതകൂട്ടുകെട്ടിനെതിരെ പോരാടുന്നവര്‍ക്ക് ഗുജറാത്ത് കോണ്‍ഗ്രസില്‍ പരിഗണന ലഭിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. അദാനിക്കെതിരെ പോരാടിയെന്ന കാരണത്താല്‍ ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള എതിര്‍പ്പ് മറികടക്കാന്‍ പാടുപെടുകയാണ് ആദം ചാക്കി.
ശനിയാഴ്ച പാലന്പുരില് നടന്ന റാലിയിലാണ് മീറ്ററിന് ഒരു രൂപ നിരക്കില്‍ മോദി അദാനിക്ക് കച്ചിലെ അര ലക്ഷം ഹെക്ടര്‍ ഭൂമി കൊടുത്ത തട്ടിപ്പ് രാഹുൽ വിവരിച്ചത്. എന്നാൽ, കച്ചിലെ ഭുജിെലത്തിയപ്പോൾ അദാനിയുമായി ഗുജറാത്തികോണ്ഗ്രസിനുള്ള അന്തര്‍ധാര വെളിപ്പെട്ടു. കച്ച് മേഖലയിലെ ഭുജ് മണ്ഡലത്തിൽ കോണ്ഗ്രസ്സ്ഥാനാര്ഥിയാണ് ആദം ചാക്കി. അദാനിക്കെതിരായ പോരാട്ടത്തിനൊടുക്കിയ വിലയായിരുന്നു കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിലെ ടിക്കറ്റ്നിഷേധം. ഇത്തവണ രാഹുല്‍ ഗാന്ധിയും അശോക് ഗെഹ്ലോട്ടും പ്രത്യേകതാല്‍പര്യമെടുത്ത് ആദം ചാക്കിയെ ഇറക്കിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി ഇറങ്ങി.
മുന്ദ്ര തുറമുഖത്തിന് ഗ്രാമങ്ങള്‍ ചുളുവിലക്കെടുത്ത് മത്സ്യ ത്തൊഴിലാളികളുടെ ജീവിതായോധനം തടസ്സപ്പെടുത്തിയപ്പോഴും ഭൂകമ്പശേഷം ഭുജില്‍ സര്‍ക്കാര്‍ പുതുക്കിപ്പണിത മള്‍ട്ടി സ്പെഷാലിറ്റി ജില്ല ആശുപത്രി അദാനിക്ക് മെഡിക്കല്‍ കോളജ് നടത്താന്‍ വിട്ടുകൊടുത്തപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടിയില്ല. സമരം നയിച്ചത് ആദം ചാക്കിയായിരുന്നു. ആദം ചാക്കിയുടെ പേര് കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പുപട്ടികയില് നിന്ന് അവസാനനിമിഷമാണ് വെട്ടിമാറ്റിയത്. പല കേസുകളിലും അദാനിക്കായി സുപ്രീംകോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരമാണെന്നതും ശ്രദ്ധേയമാണ്. അഹ്മദ് പട്ടേലിൽ നിന്ന് രാഹുല്‍ നിയന്ത്രണം ഏറ്റെടുത്തതാണ് ആദമിന് വഴി തുറന്നത്. ജയത്തില്‍ കുറഞ്ഞൊന്നും മതിയാകില്ല ആദമിന്. അതിനാല്‍ ഭുജിലെ പോര് ആദമും അദാനിയും തമ്മിലായി മാറിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.