ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദ്യൂരപ്പക്കെതിരായ കോഴ ആരോപണത്തിൽ യഥാർഥ ദൃശ്യം കോൺഗ്രസ് പുറത്തുവിട്ടു. പണം നൽകിയതായി എഴുതി വെച്ച ഡയറിയുടെ ദൃശ്യമാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഡയറിയുടെ പകർപ്പ് നേരത്തെ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പണം നൽകിയതിൻെറ രേഖയാണ് ഈ ഡയറി. ഡയറി സംബന്ധിച്ച് അന്വേഷണം വേണമെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഡയറിയെക്കുറിച്ച് ലോക്പാല്‍ അന്വേഷിക്കണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും മുതിര്‍ന്ന കോൺഗ്രസ് നേതാവ് കബില്‍ സിബല്‍ പറഞ്ഞു.
2008ല്‍ മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് 1800 കോടി രൂപ ബി ജെ പി ദേശീയ നേതൃത്വത്തിന് നല്‍കിയെന്നാണ് ഡയറിയുടെ പകർപ്പ് പുറത്തു വിട്ടുകാണ്ട് കോണ്‍ഗ്രസ് ആരോപിച്ചത്. നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവർക്ക് 150 കോടിരൂപ വീതവും മുരളീ മനോഹര്‍ ജോഷി, അദ്വാനി എന്നിവര്‍ക്ക് അമ്പതു കോടിരൂപ വീതവും രാജ്‌നാഥ് സിങ്ങിന് 100 കോടിയും കോഴയായി നൽകിയെന്നാണ് കോൺഗ്രസ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.