ചെന്നൈ: റെയിൽവേ സ്റ്റേഷനുകളിലും പരിസരത്തും റെയിൽപാളങ്ങൾക്ക് സമീപവുംെമാബൈൽഫോണിൽ സെൽഫിയെടുക്കുന്നതിന് നിരോധനമേർപ്പെടുത്തി റെയിൽവേ ബോർഡ് ഉത്തരവിട്ടു. നിയമം ലംഘിക്കുന്നവരിൽനിന്ന് 2,000 രൂപ പിഴ ഇൗടാക്കാനുള്ള ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായി.
സെൽഫിയെടുക്കുന്നതിനിടെ നിരവധി പേർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റേഷനുകൾ വൃത്തികേടാക്കുന്നവരിൽനിന്ന് 500 രൂപ പിഴ ഇൗടാക്കാനും തീരുമാനിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും റെയിൽവേ കേന്ദ്രങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.