മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രാപ്രിയത്തെ ട്വിറ്ററിലൂടെ പരിഹസിച്ച് പോസ്റ്റിട്ട ഒാൺലൈൻ ഹാസ്യസംഘം എ.െഎ.ബിെക്കതിരെ കേസെടുത്തു. ട്വിറ്റർവഴി ലഭിച്ച പരാതിയിൽ മുംബൈ പൊലീസിെൻറ സൈബർ സെല്ലാണ് അപകീർത്തിപ്പെടുത്തിയതിന് െഎ.പി.സി, െഎ.ടി നിയമങ്ങളിലെ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ഇൗയിടെ വൈറലായ, പ്രധാനമന്ത്രിയുടെ അപരൻ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്ന ചിത്രത്തോടൊപ്പമാണ് വിവാദ പോസ്റ്റ്. ഇൗ ചിത്രത്തിനു തൊട്ട് പ്രധാനമന്ത്രിയുടെ ചിത്രം സ്നാപ് ചാറ്റ് ഫിൽട്ടർ ആപ്ലിക്കേഷൻ ഉപയോഗിച്ച് പട്ടിയുടെ കാതും മുഖവും നൽകുകയായിരുന്നു. ഒപ്പം, സഞ്ചാരപ്രിയനെന്ന അടിക്കുറിപ്പും നൽകി. പൊലീസ് കേസെടുത്തതോടെ പോസ്റ്റ് എ.െഎ.ബി പിൻവലിച്ചു.
നേരത്തേ ലത മങ്കേഷ്കർ, സചിൻ ടെണ്ടുൽകർ എന്നിവരെ പരിഹസിച്ച് വിഡിയോ പോസ്റ്റ് ചെയ്തതിന് എ.െഎ.ബിെക്കതിരെ കേസെടുത്തിരുന്നു. പൊതുജീവിതത്തിൽ കൂടുതൽ നർമം ആവശ്യമാണെന്ന പ്രധാനമന്ത്രിയുടെതന്നെ ട്വീറ്റ് ഒാർമപ്പെടുത്തിയാണ് സംഭവത്തോട് എ.െഎ.ബിയിലെ പ്രധാനി തൻമയ് ഭട്ട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.