മുംബൈ: അറസ്റ്റിനിടെ വനിത പൊലീസ് ഓഫീസറെ ആക്രമിച്ചതിന് റിപബ്ലിക് ടി.വി എഡിറ്റർ-ഇൻ-ചീഫ് അർണബ് ഗോസ്വാമിക്കെതിരെ വീണ്ടും കേസ്. മുംബൈ പൊലീസ് ബുധനാഴ്ച വൈകീട്ടാണ് അർണബിനെതിരെ വീണ്ടും കേസെടുത്തത്.
ഐ.പി.സി സെക്ഷൻ 353, 504, 506,34 പ്രകാരമാണ് കേസ്. സർക്കാർ ജീവനക്കാരിയെ ആക്രമിക്കുക, പൊതുജന സമാധാനം തകർക്കുക, ക്രിമിനൽ ഗൂഢാലോചന എന്നിവ പ്രകാരമാണ് കേസ്.
ബുധനാഴ്ച രാവിലെയാണ് അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. 2018ൽ ടെലിവിഷൻ അവതാരകൻ അൻവായ് നായികിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.