ബംഗളൂരു: കന്നട ചരിത്രത്തിലെ ധീരവനിതകളെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ വ്യാജ ഓൺലൈൻ പോർട്ടലിന്‍റെ അഡ്മിനെതിരെ കേസ്. പോസ്റ്റ് കാർഡ് ന്യൂസ് എന്ന സൈറ്റിെൻറ അഡ്മിൻമാരായ മഹേഷ് വിക്രം ഹെഗ്േഡ, വിവേക് ഷെട്ടി എന്നിവർക്കെതിരെയാണ് പൊലീസ് എഫ്.െഎ.ആർ. രജിസ്റ്റർ ചെയ്തത്. കന്നഡ ചരിത്രത്തിലെ കിട്ടൂർ റാണി ചെന്നമ്മ, ബെലവാഡി മല്ലമ്മ, ഒനകെ ഒബവ്വ എന്നിവർക്കെതിരെയാണ് വാർത്താസൈറ്റിലൂടെ മോശം പരാമർശം നടത്തിയത്.
സഞ്ജയ് നഗർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കെസെടുത്തത്. പോസ്റ്റ് കാർഡ് ന്യൂസ് എന്ന ഇംഗ്ളീഷ് സൈറ്റിലും ‘േപാസ്റ്റ്കാർഡ് കന്നട ഡോട് കോം’ എന്ന കന്നട സൈറ്റിലും ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വിവാദത്തെ തുടർന്ന് പോസ്റ്റ് കാർഡ് ന്യൂസിൽ നിന്നും ഈ ലേഖനം നീക്കം ചെയ്തിരുന്നു.
എന്നാൽ, ഇതേ അഡ്മിൻ നിയന്ത്രിക്കുന്ന ‘െഎ സപ്പോർട്ട് പ്രതാപ് സിംഹ’, ‘പ്രതാപ് സിംഹേഫാർ സി.എം’ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ലേഖനം വിവാദമായത്.
ബി.ജെ.പി എം.പിയാണ് പ്രതാപ് സിംഹ. അഡ്മിൻമാരുമായോ അവർ നിയന്ത്രിക്കുന്ന പേജുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എം.പി പ്രതാപ് സിംഹ പറഞ്ഞു. എന്നാൽ ഇരുവരെയും കുറിച്ച് നേരത്തേ പ്രതാപ് സിംഹ ‘അടുത്ത സുഹൃത്തുക്കൾ’ എന്നും സോഷ്യൽ മീഡിയ ട്രെൻറ് സെറ്റേർസ് എന്നും മുൻപ് ട്വീറ്റ് ചെയ്തിരുന്നു.
നേരത്തെ പോസ്റ്റ്കാർഡ് ന്യൂസിനെതിരെ വ്യാജ വാർത്തകളുടെ പേരിൽ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ചില മുതിർന്ന ബി.ജെ.പി നേതാക്കൻമാർക്ക് ഇൗ വാർത്താ സൈറ്റുമായി ബന്ധമുള്ളതായി തെളിയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.