ഡൽഹിയിൽ ആശുപത്രി ഐ.സി.യുവിൽ തീപിടിത്തം: രോഗി മരിച്ചു

ന്യൂഡൽഹി: ഡൽഹി രോഹിണിയിലെ ആശുപത്രി ഐ.സി.യുവിലുണ്ടായ തീപിടിത്തത്തിൽ ഒരു രോഗി മരിച്ചു. 64കാരിയായ രോഗി വെന്റിലേറ്റർ സഹായത്തോടുകൂടിയാണ് ജീവൻ നിലനിർത്തിയിരുന്നത്. തീപിടിത്തത്തിൽ ഓക്സിജൻ സംവിധാനം നശിച്ചതോടെയാണ് രോഗി മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

രേഹിണിയിലെ ബ്രഹ്മ ശക്തി ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്ന് അധികൃതർ പറഞ്ഞു. പുലർച്ചെ അഞ്ചുമണിയോടു കൂടിയാണ് സംഭവം.

വിവരം ലഭിച്ച ഉടൻ പ്രാദേശിക പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. അഗ്നി ശമന സോനാംഗങ്ങളെയും വിവരം അറിയിച്ചുവെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ പ്രണവ് തയൽ പറഞ്ഞു. ഒമ്പത് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ പൂർണമായും നിയന്ത്രണ വിധേയമായി.

വെന്റിലേറ്റർ സഹായത്തോടെ ഐ.സി.യുവിൽ കഴിഞ്ഞ രോഗിയെ ഒഴികെ എല്ലാവരെയും രക്ഷിച്ചു. പ്രേം നഗർ സ്വദേശിയായ വൃക്കരോഗി ഹോളിയാണ് തീപിടിത്തത്തിൽ ഓക്സിജൻ വിതരണത്തിൽ വന്ന തകരാറു മൂലം മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

തീയണക്കാനുള്ള സംവിധാനങ്ങളൊന്നും ഐ.സി.യുവിൽ ഉണ്ടായിരുന്നില്ല. ഫയർ എക്സിറ്റ് വാതിലുകൾ പൂട്ടിയിട്ട നിലയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ തീയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അശ്രദ്ധ, അശ്രദ്ധമായി യന്ത്ര സാമഗ്രികൾ ഉപയോഗിക്കുക, അശ്രദ്ധമൂലം മരണത്തിനിടയാക്കുക തുടങ്ങിയ വകുപ്പുകളിൽ വിജയ് വിഹാർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പെലീസ് പറഞ്ഞു 

Tags:    
News Summary - Fire At Hospital ICU In Delhi, Patient Dies As Oxygen Supply Cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.