ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ 12 ലധികം വീടുകളും ബൊലേറോ പിക്കപ്പും കത്തി നശിച്ചു. വീടുകളിൽ താമസിക്കുന്നവർ മുറ്റത്ത് ഹോളി ആഘോഷിക്കുന്നതിനിടയിലാണ് തകരത്തിന്‍റെ മേല്ക്കൂരകളിൽ തീ പടരാൻ തുടങ്ങിയത്.
അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അഗ്നിശമന സുരക്ഷ സേന എത്തിയപ്പഴോക്കും 12 വീടുകളും കത്തി തീർന്നിട്ടുണ്ടായിരുന്നു.
തീപിടിത്തത്തിൽ എൽ.പി.ജി സിലിണ്ടറുകൾ പൊട്ടിത്തറിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നുനില്ലെന്നാണ് നിലവിൽ കിട്ടിയ വിവരം. അഗ്നിശമന സേനകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് എസ്.പി.ഒ അറിയിച്ചു. ഇൻഡോ-ടിബറ്റൻ ബോർഡറിലുള്ള 33 ബറ്റാലിയൻ സംഘം എത്തിയാണ് വീടിനുള്ളിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിയതെന്ന് എ.ടി.ബി.പി അസിസ്റ്റന്‍റ് കമാന്‍റ് ഷിമ്പം പറഞ്ഞു.
സംഭവത്തെ തുടർന്ന് അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.