മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ തയ്യൽ കടയിലുണ്ടായ തീപിടിത്തത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേർ മരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും ഏഴുപേർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ആലം ടൈലേഴ്‌സ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. കടയുടെ മുകളിൽ താമസക്കാർ ഉണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് ഏഴുപേർ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
"പുലർച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തത്തിൽ കടയുടെ മുകളിലത്തെ നിലയിലേക്ക് പുക ഉയർന്നു. അവിടെ താമസിച്ചിരുന്ന കുടുംബം പുക ശ്വസിച്ച് മരിക്കുകയായിരുന്നു" -പൊലീസ് കമ്മീഷണർ മനോജ് ലോഹ്യ മാധ്യമങ്ങളോട് പറഞ്ഞു.
തീപിടിത്തത്തിൽ കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.