മുംബൈയിലെ  ലോവർ പരേൽ ഏരിയയിലെ ടൈംസ് ടവർ കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ

മുംബൈയിൽ വാണിജ്യ കെട്ടിടത്തിൽ വൻ തീപിടിത്തം

മുംബൈ: മുംബൈയിൽ വാണിജ്യ കെട്ടിടത്തിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.

തീ അണക്കാനുള്ള ശ്രമം രണ്ട് മണിക്കൂറിലേറെയായി തുടരുകയാണെന്ന് അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു. ലോവർ പരേൽ ഏരിയയിലെ 14 നിലകളുള്ള കമല മിൽസ് കോമ്പൗണ്ടിലുള്ള ടൈംസ് ടവർ കെട്ടിടത്തിൽ രാവിലെ 6.30 ഓടെയുണ്ടായ തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അഗ്നിശമന സേനാംഗങ്ങൾ വാതിലുകളുടെ പൂട്ടുകൾ തകർത്ത്  കെട്ടിടത്തിൽ പ്രവേശിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

എട്ട് യൂനിറ്റ് ഫയർ എൻജിനുകളും മറ്റ് അഗ്നിശമന വാഹനങ്ങളും സംഭവസ്ഥലത്തേക്ക് തിരിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. കമല മിൽസ് കോമ്പൗണ്ട് പാർക്ക്സൈഡ് റെസിഡൻഷ്യൽ കെട്ടിടത്തിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.

അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ലഭ്യമായ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു.

Tags:    
News Summary - A huge fire breaks out in a commercial building in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.