പാട്യാല സംഘർഷത്തിന് പിന്നാലെ പഞ്ചാബ് പൊലീസിൽ വൻ അഴിച്ചുപണി; ഐ.ജിയെ ഉൾപ്പടെ സ്ഥലംമാറ്റി

ഛണ്ഡിഗഢ്: പാട്യാല സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ് പൊലീസിൽ വൻ അഴിച്ചുപണി. മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നിർദേശപ്രകാരമാണ് നടപടി. പാട്യാല ഐ.ജി, സീനിയർ സുപ്രണ്ട്, സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവരെയാണ് അടിയന്തരമായി സ്ഥലം മാറ്റിയിരിക്കുന്നത്.

മുഖ്‍വിന്ദ് സിങ് ഛിന്നയെ പുതിയ പാട്യാല ഐ.ജിയായി നിയമിച്ചു. ദീപക് പരീഖ്, വാസിർ സിങ് എന്നിവരാണ് പുതുതായെത്തുന്ന എസ്.എസ്.പിയും എസ്.പിയും. അതേസമയം, സംഘർഷമുണ്ടായ പട്യാലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പതര മുതൽ വൈകുന്നേരം നാലര വരെ ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പഞ്ചാബിലെ പാട്യാലയിൽ ശിവസേന റാലിക്കിടെ സംഘർഷമുണ്ടായിരുന്നു. വെള്ളിയാഴ്ച ശിവസേന പ്രവർത്തകർ നടത്തിയ റാലിയിൽ ഖലിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതാണ് സംഘടനകളെ പ്രകോപിപ്പിച്ചത്.

പാട്യാലയിലെ കാളി മാത ക്ഷേത്രത്തിനു സമീപം ഇരുവിഭാഗവും തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കല്ലെറിയുകയും പരസ്പരം വടിവാൾ വീശുകയും ചെയ്തു. പഞ്ചാബ് ശിവസേന വർക്കിങ് പ്രസിഡന്‍റ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ ഖലിസ്ഥാൻ മുർദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. പിന്നാലെ ഖലിസ്ഥാൻ സംഘടനകളും തെരുവിലിറങ്ങി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചിരുന്നു.

Tags:    
News Summary - FIRs filed, senior cop removed after clashes in Patiala; internet suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.