കാനഡയിൽ കുടുങ്ങിയ 200 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം യാത്ര തിരിച്ചു

വാൻക്വോവർ: കാനഡയിലെ വാൻക്വോവറിൽ കുടുങ്ങിയ 200 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം യാത്ര തിരിച്ചു. വാൻക്വോവറിലെ വൈ.വി.ആർ വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെട്ട എയർ ഇന്ത്യ- 1190 വിമാനം ഡൽഹിയിലും അമൃത്സറിലുമാണ് പൗരന്മാരെ എത്തിക്കുക. 

മുതിർന്നവർ, ഗർഭിണികൾ, വിദ്യാർഥികൾ, കുട്ടികൾ അടക്കമുള്ളവരാണ് യാത്രാ സംഘത്തിലുള്ളത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി കാനഡയിൽ നിന്നുള്ള ആദ്യ ഒഴിപ്പിക്കൻ നടപടിയാണിത്. വാൻക്വോവറിൽ നിന്ന് എയർ ഇന്ത്യ നടത്തുന്ന ആദ്യ സർവീസും ആണ്. 

ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചതോടെയാണ് ഇന്ത്യക്കാർ കാനഡയിൽ കുടുങ്ങിയതെന്ന് വാൻക്വോവർ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ഒഴിപ്പിക്കലിന്‍റെ ആദ്യ ഘട്ടം മെയ് ഏഴിനും രണ്ടാം ഘട്ടം മെയ് 16നുമാണ് കേന്ദ്ര സർക്കാർ ആരംഭിച്ചത്. 


 

Tags:    
News Summary - First Air India flight from Vancouver takes off with 200 Indians -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.