ന്യൂഡൽഹി: ഒന്നാം തലമുറ അഭിഭാഷകരും താഴ്ന്ന സാമൂഹികാവസ്ഥയിൽനിന്നുള്ളവരും ജഡ്ജിമാരായിട്ടില്ലെന്ന ധാരണ ശരിയല്ലെന്ന് സുപ്രീംകോടതി. ഇങ്ങനെയുള്ളവരെ ജഡ്ജിമാരാക്കാത്തവിധം ന്യായാധിപനിയമനത്തിൽ വിവേചനമുണ്ടെന്ന് ആരോപിക്കുന്ന ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ആദർശ് കുമാർ ഗോയലും യു.യു. ലളിതുമടങ്ങിയ ബെഞ്ച് ഇൗ നിരീക്ഷണം നടത്തിയത്. സുപ്രീംകോടതി 2015ൽ ഇറക്കിയ മെമ്മോറാണ്ടം ഒാഫ് പ്രൊസീജറിൽ അന്തിമ തീരുമാനമായിട്ടില്ലാത്തതിനാൽ അതടിസ്ഥാനത്തിലല്ലാതെ നടക്കുന്ന നിലവിലെ നിയമനങ്ങളെ ചോദ്യംചെയ്ത് അഭിഭാഷകനായ ആർ.പി. ലുത്രയാണ് ഹരജി ഫയൽ ചെയ്തത്.
‘‘ജഡ്ജി നിയമനത്തിൽ എല്ലാവരെയും പരിഗണിക്കുക പ്രായോഗികമല്ല. രണ്ട് ഒഴിവുകളുണ്ടെങ്കിൽ അതിനുള്ള നിയമനമല്ലേ നടത്താനാവൂ. ഒന്നാം തലമുറ അഭിഭാഷകരും താഴ്ന്ന സാമൂഹികാവസ്ഥയിൽനിന്നുള്ളവരും ജഡ്ജിമാരായിട്ടില്ലെന്ന ധാരണ ശരിയല്ല’’ -കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഒന്നാം തലമുറ അഭിഭാഷകർക്കും താഴ്ന്ന സാമൂഹികാവസ്ഥയിൽനിന്നുള്ളവർക്കും വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്ന് ലുത്ര പറഞ്ഞു. എല്ലാ അഭിഭാഷകർക്കും അവസരം ലഭിക്കണം. അതിനുള്ള സംവിധാനം മെമ്മോറാണ്ടം ഒാഫ് പ്രൊസീജറിൽ ഉണ്ടാവണം -അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ സർക്കാറിെൻറ വിശദീകരണം നവംബർ 14ന് സമർപ്പിക്കണമെന്ന് നിർദേശിച്ച കോടതി മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥനെ അമിക്കസ് ക്യൂറിയായും നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.