ഉത്തരകാശി തുരങ്ക അപകടം; തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തി, രക്ഷാപ്രവർത്തനം 10ാം ദിവസം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലുള്ള സി​ൽ​ക്യാ​ര തുരങ്കം തകർന്ന് 10 ദിവസമായി ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. എൻഡോസ്കോപ്പി കാമറയിലൂടെയാണ് രക്ഷാപ്രവർത്തകർ തൊഴിലാളികളുടെ ദൃശ്യം പകർത്തിയത്.

തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയാണ് നൽകുന്നത്. ഇതുവഴി എൻഡോസ്കോപ്പി കാമറ കടത്തിവിട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. വാക്കിടോക്കിയിലൂടെ രക്ഷാപ്രവർത്തകരും കുടുംബാംഗങ്ങളും തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്. 41 തൊഴിലാളികളാണ് നവംബർ 12നുണ്ടായ അപകടത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്.

ര​ക്ഷാ​ദൗ​ത്യം വ​ഴി​മു​ട്ടി​നി​ൽ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കാ​നായാണ് ആ​റ് ഇ​ഞ്ച് വ്യാ​സ​മു​ള്ള കു​ഴ​ൽ ക​ട​ത്തിയത്. മ​ണ്ണി​ടി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ 53 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള കു​ഴ​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ള്ള മ​റു​വ​ശ​ത്തേ​ക്കു ക​യ​റ്റി​യ​ത്. ഇ​ത് നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഇ​തി​ലൂ​ടെ റൊ​ട്ടി​യും ക​റി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ചാ​ർ​ജ​റു​ക​ളും എ​ത്തി​ക്കാ​നാ​കു​മെ​ന്നും അധികൃതർ വി​ശ​ദീ​ക​രി​ച്ചു. 

തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ മ​റ്റ് വ​ഴി​ക​ളി​ലൂ​ടെ സാ​ധി​ക്കു​മോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഡ്രോ​ണു​ക​ളും റോ​ബോ​ട്ടു​ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. തു​ര​ങ്ക​നി​ർ​മാ​ണം തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ സ്ഥാ​പി​ച്ച നാ​ല് ഇ​ഞ്ച് കുഴലിലൂ​ടെ​യാ​യി​രു​ന്നു ​നേ​ര​ത്തേ ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ളും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്. ക​ന​ത്ത വാ​യു​മ​ർ​ദ​ത്തി​ൽ പൈ​പ്പി​ലൂ​ടെ മ​റു​വ​ശ​ത്തേ​ക്ക് ത​ള്ളി​യാ​ണ് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്.

അ​തിനിടെ, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ രാ​ജ്യാ​ന്ത​ര വി​ദ​ഗ്ധ​നെ എ​ത്തി​ച്ചു. ജ​നീ​വ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്റ​ർ​നാ​ഷ​ന​ൽ ട​ണ​ലി​ങ് ആ​ൻ​ഡ് അ​ണ്ട​ർ​ഗ്രൗ​ണ്ട് സ്​​പേ​സ് അ​സോ​സി​യേ​ഷ​ൻ ത​ല​വ​ൻ പ്ര​ഫ. ആ​ർ​ണോ​ൾ​ഡ് ഡി​ക്സാ​ണ് ശ​നി​യാ​ഴ്ച അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​തു​വ​രെ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം തു​ര​ങ്ക​ത്തി​ൽ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

Tags:    
News Summary - First Visuals Of Workers Trapped In Uttarkashi Tunnel For 10 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.