ന്യൂഡൽഹി: മനുഷ്യർ സ്വാഭാവികമായി സസ്യഭുക്കുകളാണെന്നും മാംസഭക്ഷണം അവർക്ക് ദോഷം ചെയ്യുമെന്നും വനിതാ ശിശു വികസ വകുപ്പ് മന്ത്രി മേനകാ ഗാന്ധി. മാംസ ഭക്ഷണം മൂലം ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങളുടെ ശാസ്ത്രീയ വശങ്ങൾ ചർച്ച െചയ്യുന്ന, മായാങ്ക് ജെയ്ൻ സംവിധാനം നിർവഹിച്ച ‘ദി എവിഡൻസ്; മീറ്റ് കിൽസ്’ എന്ന സിനിമയുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മാംസം മനുഷ്യ ശരീരത്തിന് ഹാനികരമാെണന്ന് മൂന്ന് ദശാബ്ദങ്ങളായി നടക്കുന്ന പഠനങ്ങൾ തെളിവുകൾ സഹിതം വ്യക്തമാക്കുന്നുെവന്ന് മേനക പറഞ്ഞു. മനുഷ്യ ശരീരത്തിെൻറ ഒാരോ ഭാഗവും സസ്യാഹാരിയാണ്. നം മാംസം കഴിക്കുേമ്പാൾ നമ്മുെട ശരീരം അസുഖങ്ങൾക്ക് മുമ്പിൽ കുനിഞ്ഞു കൊടുക്കുകയാണ് െചയ്യുന്നത്. ദിവസേന നിങ്ങൾ ഇതേ പ്രവർത്തി ചെയ്താൽ നിങ്ങളുെട ശരീരത്തിന് ബലം നശിക്കും. മാംസം കഴിച്ചതു കൊണ്ട് മരിക്കില്ല; എന്നാൽ ശരീര ബലം ക്ഷയിച്ച് വേഗം രോഗങ്ങൾക്ക് അടിമയാകും.
ഇൗ സിനിമ പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങൾ മാംസഭക്ഷണം ഒഴിവാക്കണമെന്ന് നിർബന്ധിക്കാനല്ല; മറിച്ച് മാംസ ഭക്ഷണം കൊണ്ടുള്ള പാർശ്വ ഫലങ്ങെള കുറിച്ച് ബോധവാൻമാരാക്കുന്നതിനാണെന്നും മേനക പറഞ്ഞു. ആദ്യം നിങ്ങൾ മാംസം കഴിക്കും, പിന്നെ മാംസം നിങ്ങളെ കഴിക്കുമെന്നും മേനക കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.