തിരുപ്പതി ലഡു വിവാദം: നെയ്യിന്റെ വിലയേക്കാൾ കൂടുതലാണ് മത്സ്യ എണ്ണക്ക്; ആരോപണം തള്ളി നിർമാതാക്കൾ

ഹൈദരാബാദ്: തിരുപ്പതി ലഡു വിവാദത്തിൽ വിശദീകരണവുമായി ആരോപണവിധേയരായ എ.ആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയിലെ ജീവനക്കാരിൽ ഒരാളാണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്. തിരുപ്പതി തിരുമല ക്ഷേത്രത്തിൽ നൽകിയ നെയ്യുമായി ബന്ധപ്പെട്ട വിവാദം അസംബന്ധമാണെന്ന് ജീവനക്കാരൻ പ്രതികരിച്ചു.

കമ്പനിക്കെതിരെ തിരുപ്പതി തിരുമല ദേവസ്ഥാനം നിയമനടപടി തുടങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരന്റെ പ്രതികരണം വന്നത്. മത്സ്യ എണ്ണക്ക് നെ​യ്യിനേക്കാൾ വില കൂടുതലാണെന്ന് ജീവനക്കാരൻ പറഞ്ഞു. കമ്പനിയിൽ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓഫീസറുണ്ട്. എന്തെങ്കിലും മായം കലർന്നിട്ടുണ്ടെങ്കിൽ പെട്ടെന്ന് തന്നെ അത് കണ്ടെത്താൻ കഴിയുമെന്നും ജീവനക്കാരൻ കൂട്ടിച്ചേർത്തു.

നെയ്യിൽ പച്ചക്കറി എണ്ണ തൊട്ട് മൃഗക്കൊഴുപ്പ് വരെ ചേർത്തുവെന്നാണ് തങ്ങൾക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. ഇത് കച്ചവടത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.1998 മുതൽ കമ്പനി നെയ്യ് നിർമിക്കുന്നുണ്ട്. 102ഓളം സുരക്ഷപരിശോധനകൾ പൂർത്തിയാക്കിയാണ് നെയ്യ് നിർമാണത്തിന് വേണ്ടിയുള്ള പാൽ തെരഞ്ഞെടുക്കുന്നത്.

തങ്ങളുടെ നെയ്യയുടെ സാമ്പിളുകൾ തിരുമല തിരുപ്പതി ദേവസ്ഥാനം അംഗീകരിച്ചതാണെന്നും കമ്പനി അവകാശപ്പെട്ടു.

Tags:    
News Summary - 'Fish oil more expensive' than ghee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.