കശ്​മീരിൽ മഞ്ഞിടിച്ചിൽ: അഞ്ചു​ സൈനികരെ കാണാതായി

ജമ്മു: കശ്​മീരിലെ കുപ്​വാര ജില്ലയിൽ മാച്ചൽ പ്രദേശത്ത്​ മഞ്ഞിടിച്ചിലിൽ അഞ്ചു സൈനികരെ കാണാതായി. പ്രദേശത്ത്​ നിരീക്ഷണ ജോലിയിലായിരുന്ന അഞ്ചുപേരെയാണ്​ മഞ്ഞിടിഞ്ഞു വീണ്​ കാണാതായിരിക്കുന്നതെന്ന്​ സൈനിക വക്​താവ്​ അറിയിച്ചു. മഞ്ഞുമൂടിയ വഴികൾ വൃത്തിയാക്കുന്നതിനിടെയാണ്​ സംഭവം.  സൈന്യത്തി​​െൻറ രക്ഷാ പ്രവർത്തനം തുടരുന്നു.

കഴിഞ്ഞ ദിവസമാണ്​ ഗുർസെ  പ്ര​േദശത്ത്​ മഞ്ഞിടിച്ചിലിൽ 14 സൈനികർ മരിച്ചത്​. മഞ്ഞിടിച്ചിലിൽ ഇതുവരെ 21 സൈനികർ മരിച്ചതായാണ്​ റിപ്പോർട്ട്​. സാധാരണക്കാരും മഞ്ഞിടിച്ചിലിനെ തുടർന്ന്​ മരണമടഞ്ഞു.

ഏറ്റവും കടുത്ത തണുപ്പാണ്​ കശ്​മീരിൽ ഇപ്പോൾ അനുഭവ​െപ്പടുന്നത്​. താപനില മൈനസ്​ ഏഴ്​ ഡിഗ്രി സെൽഷ്യസാണ്​.

മഞ്ഞുവീഴ്​ചയെ കുറിച്ച്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. പർവ്വതപ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹസികോദ്യമങ്ങൾക്കൊന്നും തുനിയരുതെന്നും മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. 

Tags:    
News Summary - Five army personnel get buried under snow at military post in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.