ഹൈദരാബാദ്: തെലങ്കാനയിലെ ജോഗുലംബ ഗഡ്വാൾ ജില്ലയിൽ വീടിെൻറ മതിൽ ഇടിഞ്ഞുവിണ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വിട്ടിനകത്ത് ദമ്പതികളും അവരുടെ അഞ്ച് കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്
ഗുരുതര പരിക്കേറ്റ ദമ്പതികളും മൂന്ന് കുട്ടികളും ഉടൻ മരണമടയുകയായിരുന്നു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മരിച്ചവരുടെ ബന്ധുകൾക്ക് അഞ്ച് ലക്ഷം രുപ നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റ കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുത്തായും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. ശോചനീയ അവസ്ഥയിൽ ജീവിക്കുന്ന ആളുകളെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ ഉദേ‍്യാഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.