ബംഗളൂരു: പ്രളയബാധിത മേഖലയിൽ സന്ദർശനത്തിനെത്തിയ കർണാടക മുഖ്യമന്ത്രി ബി.എസ്. യ െദിയൂരപ്പക്ക് വഴിയൊരുക്കാൻ ദുരിതബാധിതർക്കുനേരെ പൊലീസ് ലാത്തിവീശിയ നടപടി യിൽ പ്രതിഷേധം ശക്തമായി.
ഗദഗ് ജില്ലയിലെ കോന്നൂർ താലൂക്കിൽ യെദിയൂരപ്പ സന്ദർശന ം നടത്തുന്നതിനിടെയാണ് പൊലീസ് ലാത്തിവീശിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പരാതി പറയുന്നതിനായി വാഹനം തടഞ്ഞ ദുരിതബാധിർക്ക് നേരെയാണ് പൊലീസ് ലാത്തിപ്രയോഗം നടത്തിയത്. സംഭവം അറിഞ്ഞിട്ടും വാഹനം നിർത്തി പൊലീസിെൻറ നടപടി തടയാനോ പരാതി കേൾക്കാനോ യെദിയൂരപ്പ തയാറായില്ല.
സംഭവത്തിെൻറ വിഡിയോ വൈറലായതോടെ യെദിയൂരപ്പക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. പ്രളയത്തിൽ വീടും കൃഷിസ്ഥലവുമെല്ലാം നഷ്ടമായവരാണ് മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നത്.
ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്തുേവണം രക്ഷാപ്രവർത്തനം നടത്തേണ്ടതെന്നും പരാതിപറയാനെത്തിയവർക്കു നേരെ ലാത്തിച്ചാർജ് നടത്തിയത് ശരിയായ നടപടിയല്ലെന്നും ബെളഗാവിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച മുൻ മുഖ്യമന്ത്രി കുമാരസ്വാമി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.