മുംബൈ: കോവിഡ് മുക്തമാകാൻ മഹാരാഷ്ട്രയിലെ ചില ജില്ലകൾ ഗോവ മാതൃക പിന്തുടരണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വീടുകൾ തോറും സർവേ നടത്തുക, എല്ലാ രോഗികളെയും ചികിത്സിക്കുക തുടങ്ങി കോവിഡിനെതിരൊയ പോരാട്ടം സമൂഹത്തിെൻറ അടിത്തട്ടിൽ നിന്ന് തുടങ്ങണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ജില്ല അധികൃതരുമായി വിഡിയോ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെ കുറിച്ച് ജില്ല ഭരണമേധാവികൾ അഭിപ്രായങ്ങൾ പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്ഡൗണിൽ കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചാലും ജില്ലകളുടെ അതിർത്തി തുറക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.