ലോക്സഭ സന്ദർശക ഗാലറിയിൽ നിന്ന് ചാടിയവരെ കീഴ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ലോക്സഭ സന്ദർശക ഗാലറിയിൽ നിന്ന് എം.പിമാർ ഇരിക്കുന്ന കസേരകളിലേക്ക് ചാടിയ രണ്ടു പേരെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. കളർ സ്മോക്ക് സ്പ്രേ പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരെ എം.പിമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് കീഴ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കീഴ്പെടുത്തുന്നവരെ യുവാക്കൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും എം.പിമാരും സുരക്ഷാ ജീവനക്കാരും ബലം പ്രയോഗിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ലോക്സഭയിൽ നടപടികൾ പുരോഗമിക്കവെയാണ് ഭരണപക്ഷ എം.പിമാരുടെ ഭാഗത്തെ കസേരയിലേക്ക് സന്ദർശക ഗാലറിയിൽ നിന്ന് രണ്ടു പേർ ചാടിയത്. കർണാടക സ്വദേശികളായ സാഗർ ശർമയും മനോരഞ്ജനുമാണ് കേന്ദ്ര സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച് ചേംബറിലേക്ക് ചാടിയത്.

ഇതിന് പിന്നാലെ ലോക്സഭ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇരുവരും ഷൂസിനിടയിൽ ഒളിപ്പിച്ചു വെച്ച സ്പ്രേ എടുത്ത് അടിക്കുകയായിരുന്നു. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാർലമെന്‍റിന് പുറത്ത് കളർ സ്മോക്ക് സ്പ്രേ പ്രയോഗിച്ച രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാർലമെന്‍റ് ആക്രമണത്തിന്‍റെ വാർഷിക ദിനത്തിലാണ് ലോക്സഭക്കുള്ള അതിക്രമം നടന്നത്.

ബി.ജെ.പി എം.പി പ്രതാപ് സിംഹയാണ് അതിക്രമിച്ച് കയറിയ മനോരഞ്ജന് സന്ദർശക പാസ് ഒപ്പിട്ടു നൽകിയത്. ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികൾ വിളിച്ചത്.

Tags:    
News Summary - Footage of people being arrested from the Lok Sabha visitors' gallery is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.