ശ്രീനഗർ: എം.ബി.ബി.എസ് സീറ്റ് കച്ചവട വിവാദത്തിൽ ഹുർറിയത്ത് നേതാവ് ഉൾപ്പെടെ ഒമ്പതുപേർക്കെതിരെ ജമ്മു-കശ്മീർ പൊലീസിലെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചു.
പാകിസ്താനിലെ എം.ബി.ബി.എസടക്കമുള്ള പ്രഫഷനൽ കോഴ്സുകളിലെ സീറ്റുകൾ കശ്മീർ വിദ്യാർഥികൾക്ക് വിറ്റ് അതിൽ നിന്നുള്ള പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നുവെന്നായിരുന്നു ആരോപണം. സി.ഐ.ഡി വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജൂലൈയിലാണ് കേസെടുത്തത്.
കശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ബന്ധുക്കൾക്കാണ് കൂടുതൽ സീറ്റുകളും ലഭിച്ചതത്രേ. ഹുർറിയത്ത് കോൺഫറൻസിന് കീഴിലെ സാൽവേഷൻ മൂവ്മെന്റ് എന്ന സംഘടനയുടെ ചെയർമാൻ സഫർ അക്ബർ ഭട്ടാണ് കുറ്റപത്രത്തിലെ പ്രധാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.