ബംഗളൂരു: കെംപഗീഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 26 കോടിയുടെ കൊക്കെയ്നുമായി കെനിയൻ യുവതി അറസ്റ്റിലായി. 2.56 കിലോ കൊക്കെയ്നുമായി ഡൽഹിയിലേക്ക് പോകാനെത്തിയതായിരുന്നു യുവതി. ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ പോകാനൊരുങ്ങുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
തുടർന്ന് ബാഗേജിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ വിശദ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.