ന്യൂഡൽഹി: ഐ.ഐ.ടിയിെൽ മുൻ അസിസ്റ്റന്‍റ് പ്രൊഫസർ ജാതിവിവേചനത്തിനെതിരെ പരാതിയുമായി ദേശീയ പിന്നാക്ക കമ്മീഷന് മുന്നിൽ. ഐ.ഐ.ടിയിൽ ജാതിയുടെ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്‍റെ പരാതി.
2019 മാർച്ചിലാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിൽ വിപിൻ പി വീട്ടിൽ അസിസ്റ്റന്‍റ് പ്രൊഫസറായി ചേർന്നത്. തുടർന്ന് ജൂലൈയിൽ വിരമിച്ചു. രാജിക്കത്തിൽ ഐ.ഐ.ടി മദ്രാസിലെ ജാതിവിവേചനത്തെ കുറിച്ചും പരാമർശമുണ്ടായിരുന്നു.
വ്യാഴാഴ്ച താൻ ഇതുസംബന്ധിച്ച പരാതി നൽകി. അന്വേഷണം പൂർത്തിയാകുന്നത് വരെ ഐ.ഐ.ടിയിലെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് വിപിൻ ആവശ്യപ്പെട്ടു. ഐ.ഐ.ടിയിലേക്ക് തിരിച്ച് പോകാനുള്ള അപേക്ഷ താൻ നൽകിയിട്ടുണ്ട്. എന്നാൽ, അവിടെ വിവേചനം നേരിടില്ലെന്ന് തനിക്ക് ഉറപ്പാക്കണമെന്നും അതിനാലാണ് പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.