ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആശുപത്രി വിട്ടു. പനിയെ തുടർന്ന് ശാരീരിക അവശതകളുമായി ഒക്ടോബർ 13നാണ് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഹൃദ്രോഗ വിദഗ്ധൻ ഡോ. നിതീഷ് നായകിെൻറ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിെൻറ പരിചരണത്തിലായിരുന്നു 89കാരനായ സിങ്. അതിനിടെ, ആശുപത്രിയിൽ േഫാേട്ടാഗ്രാഫറെ കൂട്ടി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ നടത്തിയ സന്ദർശനം വിവാദമായിരുന്നു. കുടുംബത്തിെൻറ അനുവാദമില്ലാതെ അകത്തുകയറിയ ഫോേട്ടാഗ്രാഫറോട് മുറിവിട്ടുപോകാൻ ആവശ്യപ്പെെട്ടങ്കിലും കൂട്ടാക്കിയില്ലെന്ന് മൻമോഹൻ സിങ്ങിെൻറ മകൾ ദാമൻ സിങ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.