ന്യൂഡൽഹി: പനിയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും പുതിയ മരുന്നിനോടുള്ള റിയാക്ഷന്‍റെ ഭാഗമായാണ് പനി ബാധിച്ചതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് 87കാരനായ മൻമോഹൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ എയിംസിൽ നിരീക്ഷണത്തിലാണ് ഇദ്ദേഹം.
ഭയപ്പെടാനില്ലെങ്കിലും ആശങ്കകൾ ദൂരികരിക്കുന്നതിനായി മറ്റ് ടെസ്റ്റുകൾ കൂടി നടത്തുമെന്നും ഡോക്ടർമാർ അറിയിച്ചു. എയിംസിലെ കാർഡിയോ തൊറാസക് വിഭാഗത്തിലാണ് മൻമോഹൻ സിങ്ങിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.
2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹം ഇപ്പോൾ രാജസ്ഥാനിൽ നന്നുള്ള രാജ്യസഭാംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.