മുൻ റെയിൽവേ മന്ത്രി മുകുൾ റോയി ഗുരുതരാവസ്ഥയിൽ

കൊൽക്കത്ത: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ നേതാവുമായ മുകുൾ റോയിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതർ. വീട്ടിലെ കുളിമുറിയിൽ വീണതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് മുകുളിനെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീഴ്ചയിൽ പരിക്കേറ്റ മുകുൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഡോക്ടർമാർ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് കുളിമുറിയിൽ വീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ റോയിയെ ആശുപത്രിയിലെത്തിച്ചത്. നാഡീസംബന്ധമായ അസുഖങ്ങളാൽ നേരത്തെ മുകുൾ ചികിത്സ തേടിയിരുന്നു. ആവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്തിയിട്ടുണ്ടെങ്കിലും റിപ്പോർട്ടുകൾക്കായി കാത്തിരിക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 'ആശുപത്രിയിൽവെച്ച് മസ്തിഷ്ക ശസ്ത്രക്രിയ നടത്തി. ഈ സാഹചര്യത്തിൽ ബാബ വിഷാദാത്തിലാണ്. അദ്ദേഹത്തിന്‍റെ ശാരീരിക നില തൃപ്തികരമാണ്. എന്നിരുന്നാലും അപകടം തരണം ചെയ്തുവെന്ന് പറയാൻ പറ്റില്ല. ഞങ്ങളെല്ലാവരും ബാബയുടെ കൂടെയുണ്ട്'. മകൻ മാധ്യമങ്ങളോട് പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ റോയ് 2017ലാണ് ബി.ജെ.പിയിൽ ചേരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ ഉത്തര മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. 

Tags:    
News Summary - Former Railway Minister Mukul Roy's health condition is critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.