യു.എസ് ഇസ്രായേലിനെ പിന്തുണച്ചത് പോലെ മറ്റൊരു രാജ്യവും സഹായിച്ചിട്ടില്ല -ബൈഡൻ

വാഷിങ്ടൺ: യു.എസ് ഇസ്രായേലിനെ സഹായിച്ചത് പോലെ മറ്റൊരു രാജ്യവും സഹായം നൽകിയിട്ടില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ബൈഡന്റെ പരാമർശം. അടുത്ത മാസം നടക്കുന്ന യു.എസ് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനാണ് വെടിനിർത്തൽ കരാർ നെതന്യാഹു വൈകിപ്പിക്കുന്നതെന്ന ആരോപണത്തിനും ബൈഡൻ മറുപടി നൽകി. തനിക്ക് അതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും താൻ അത് കാര്യമാക്കുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി.

ചില ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ നെതന്യാഹു യു.എസ് പ്രസിഡന്റിന്റെ നിർദേശങ്ങൾ അനുസരിക്കുന്നില്ലെന്ന് പരാതിയുണ്ട്. വെടിനിർത്തൽ കരാർ, ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചും ചില നിർദേശങ്ങൾ ബൈഡൻ മുന്നോട്ട് വെച്ചിരുന്നു. അത് അംഗീകരിക്കാൻ നെതന്യാഹു തയാറായിരുന്നില്ല.

അതേസമയം, കരയുദ്ധത്തിൽ കനത്ത തിരിച്ചടി നേരിട്ട ഇസ്രായേൽ കഴിഞ്ഞ ദിവസം ഗസ്സയിലെയും ലബനാനിലെയും വെസ്റ്റ് ബാങ്കിലെയും ജനവാസ മേഖലയിൽ മാരക വ്യോമാക്രമണം നടത്തിയിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ തൂൽകറം അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിൽ 20 വർഷത്തിനിടെ ഏറ്റവും വലിയ വ്യോമാക്രമണമാണ് വെള്ളിയാഴ്ച പുലർച്ചെ നടന്നത്. ദരിദ്രരായ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിലായിരുന്നു ആക്രമണം.

ക്യാമ്പിൽ 21,000ത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ലബനാനിലെ വിവിധ കേന്ദ്രങ്ങളിലും ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി. ഗസ്സയിലെ ഖാൻ യൂനുസിലും ദൈർ അൽബലാഹിലും നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 14 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 41,802 ആയി

Tags:    
News Summary - Biden: 'I don't know' if Netanyahu is trying to sway US election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.