ചണ്ഡിഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി. 20,632 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ 2.03 കോടി വോട്ടർമാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുന്നത്.
90 അംഗ നിയമസഭയിലേക്ക് 101 വനിതകൾ ഉൾപ്പെടെ 1031 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇവരിൽ 464 പേർ സ്വതന്ത്രരാണ്. വോട്ടർമാരിൽ 5.25 ലക്ഷം പേർ 18നും 19നും ഇടയിൽ പ്രായമുള്ളവരാണ്. 2.31 ലക്ഷം വോട്ടർമാർ 85 വയസ്സിന് മുകളിലുള്ളവരും.
2014ൽ കോൺഗ്രസിൽ നിന്നും സംസ്ഥാനം പിടിച്ചെടുത്ത ബി.ജെ.പി 2019ലും ഭരണം നിലനിർത്തി. ഹാട്രിക് വിജയമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ജനവിധി തേടുന്നത്. ഏറെക്കാലം അധികാരത്തിന് പുറത്തുനിന്ന കോൺഗ്രസ് തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. ആം ആദ്മി പാർട്ടി, ഐ.എൻ.എൽ.ഡി-ബി.എസ്.പി സഖ്യം, ജനനായക് ജനത പാർട്ടി, ആസാദ് സമാജ് പാർട്ടി എന്നിവയും മത്സരരംഗത്തുണ്ട്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
പാർട്ടിയിലെ ആഭ്യന്തര കലഹമാണ് 2019ൽ കോൺഗ്രസിന് തിരിച്ചടിയായത്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഇക്കുറിയും കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ മുൻതൂക്കം നേടിയിട്ടുണ്ട്. ഇതിനെതിരെ രംഗത്തുവന്ന കുമാരി ഷെൽജ, രൺദീപ് സിങ് സുർജെവാല എന്നീ നേതാക്കൾ ഹൈകമാൻഡ് ഇടപെടലിനെ തുടർന്ന് എതിർപ്പ് പരസ്യമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.