`എ​െൻറ വാക്ക് കുറിച്ചുവെച്ചോളൂ, അന്തിമമായി രാഹുൽ ഗാന്ധിക്ക് നീതി ലഭിക്കും'- പി. ചിദംബരം

ന്യൂഡല്‍ഹി: `എന്റെ വാക്ക് കുറിച്ചുവെച്ചോളൂ, അന്തിമമായി രാഹുലിന് നീതി ലഭിക്കുമെന്ന്​' മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ പി. ചിദംബരം . രാഹുൽ ഗാന്ധിക്കെതിരായ കേസിന്റെ നടത്തിപ്പില്‍ പാര്‍ട്ടിക്ക് വീഴ്ചപറ്റിയിട്ടില്ല. കേസ് അതിവേഗനടപടികള്‍ക്ക് വിട്ടപ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറെടുപ്പ് നടത്തിയിരുന്നു.

സൂറത്ത് കോടതി വിധിയെ ജില്ല കോടതിയില്‍ ചോദ്യം ചെയ്യും. അതിന് മുകളില്‍ ഹൈകോടതിയും സുപ്രീംകോടതിയുമുണ്ടെന്നും ചിദംബരം പറഞ്ഞു.ഇന്ത്യാടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

അപകീര്‍ത്തിക്കേസില്‍ രാഹുലിനെ ശിക്ഷിക്കാനുള്ള നടപടികളും പിന്നാലെ അയോഗ്യനാക്കാനുണ്ടായ നീക്കവും ശരിക്കും പറഞ്ഞാൽ നിയമം നിയമത്തിന്റെ വഴിയിലല്ല നീങ്ങിയത്. വാക്കാലുള്ള അപകീര്‍ത്തി പരാമര്‍ശത്തിന് എന്റെയറിവില്‍ രാജ്യത്ത് ആദ്യമായാണ് കോടതി പരമാവധി ശിക്ഷവിധിക്കുന്നതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള ഉത്തരവില്‍ ഉത്തരവാദിത്തപ്പെട്ട ആരും ഒപ്പിവെച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ നീക്കങ്ങള്‍ വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. വിധി വന്നപ്പോള്‍ തന്നെ ഇത് വ്യക്തമായി. രണ്ടുവര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ ജനപ്രതിനിധികള്‍ `അയോഗ്യനായി' എന്നല്ല നിയമത്തിലുള്ളത്, `അയോഗ്യനാക്കാം' എന്നാണ്. അയോഗ്യനാക്കിയുള്ള ഉത്തരവില്‍ രാഷ്ട്രപതിയോ തെരഞ്ഞെടുപ്പ് കമ്മീഷനോ, സ്പീക്കറോ ഒപ്പുവെക്കണം. അതുണ്ടായില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി. 

Tags:    
News Summary - Former Union Minister P. Chidambaram on the court verdict against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.