അഴിമതി ആരോപണത്തിൽ പാർട്ടി വിശദീകരണം തേടി; രാജിവെച്ച് ബി.ജെ.പിയിൽ ചേരാനൊരുങ്ങി ജെ.ഡി.യു മുൻ മന്ത്രി

ന്യൂഡൽഹി: അഴിമതി ആരോപണത്തിൽ പാർട്ടി വിശദീകരണം തേടിയതോടെ രാജിവെച്ച് ബി.ജെ.പിയിൽ ചേരാനൊരുങ്ങി ജെ.ഡി.യു മുൻ മന്ത്രി രാമചന്ദ്ര പ്രസാദ് സിങ്. ഇന്ന് ഉച്ചക്ക് 12.30ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തി അദ്ദേഹം ബി.ജെ.പിയിൽ ചേരും.

രാമചന്ദ്ര പ്രസാദ് സിങ്ങിൽ നിന്നും ഭൂമി സംബന്ധിച്ച വിവരങ്ങളാണ് പാർട്ടി തേടിയത്. 2013നും 2022നും ഇടയിൽ കുടുംബാംഗങ്ങളുടെ പേരിൽ വാങ്ങിയ ഭൂമിയെ കുറിച്ച് ജെ.ഡി.യു വിവരങ്ങൾ തേടിയിരുന്നു. ഏഴു ജന്മമെടുത്താലും നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജെ.ഡി.യു മുങ്ങുന്ന കപ്പലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃതമായി സിങ്‍ വലിയ രീതിയിൽ സ്വത്ത് സമ്പാദിച്ചുവെന്ന പാർട്ടി പ്രവർത്തകരുടെ പരാതിയിലാണ് ജെ.ഡി.യു വിശദീകരണം തേടിയത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന് അറിയപ്പെട്ടുന്ന സിങ് രാജ്യസഭയിൽ വീണ്ടും മത്സരിക്കാൻ അവസരം നൽകാതിരുന്നതോടെയാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചത്. നിതീഷ് കുമാറിന്റെ അനുവാദമില്ലാതെ കേ​ന്ദ്രമന്ത്രിസഭയിൽ ബി.ജെ.പി വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം അദ്ദേഹം സ്വീകരിച്ചതാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് കാരണം. ഉത്തർപ്രദേശ് കേഡറിലെ ഐ.എ.എസ് ഓഫീസറായിരുന്നു രാമചന്ദ്ര പ്രസാദ് സിങ്.

Tags:    
News Summary - Former Union Minister RCP Singh, who quit JDU amid corruption allegations, to join BJP today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.