Photo Credit: Reuters (Representative Image)

'ജിയോ'യുടെ വ്യാപാരമുദ്ര ഉപയോഗിച്ച്​ ഗോതമ്പുപൊടി വിൽപ്പന; ഗുജറാത്തിൽ നാല​ുപേർ അറസ്റ്റിൽ

അഹ്​മദാബാദ്​: ഗുജറാത്തിലെ സൂറത്തിൽ റിലയൻസ്​ ജിയോയുടെ വ്യാപാരമു​ദ്ര ഉപയോഗിച്ച്​ ഗോതമ്പുപൊടി വിറ്റ നാലുപേർ അറസ്റ്റിൽ. റിലയൻസ്​ ജിയോയുടെ പരാതിയുടെ അടിസ്​ഥാനത്തിൽ ട്രേഡ്​മാർക്ക് നിയമം അനുസരിച്ചാണ്​​​​ നടപടി.

രാം കൃഷ്​ണ ട്രേഡ്​ലിങ്കിന്‍റെ ഉടമകളെയാണ്​ അറസ്റ്റ്​ ചെയ്​തത്​. ജിയോയുടെ ​വ്യാപാരമുദ്ര ഗോതമ്പുപൊടിയുടെ കവറിൽ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന്​ ജിയോ സൂറത്തിലെ​ സചി​ൻ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ നാല​ുപേരെ അറസ്റ്റ്​ ചെയ്​തതായി സൂറത്ത്​ ഡി.സി.പി വിധി ചൗധരി എ.എൻ.ഐയോട്​ പറഞ്ഞു.

Tags:    
News Summary - Four arrested for selling wheat flour using Jio trademark in Gujarats Surat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.