കശ്​മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല്​ ഭീകരർ കൊല്ലപ്പെട്ടു

​ശ്രീനഗർ: കശ്​മീരിലെ ഉധംപൂരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല്​ ഭീകരർ കൊല്ലപ്പെട്ടു. ട്രക്കിൽ ശ്രീനഗറിലേക്​ കടക്കാൻ ശ്രമിച്ച ഭീകരരെയാണ്​ സൈന്യം വധിച്ചത്​. ടോൾ പ്ലാസയിൽ ഭീകരർ സഞ്ചരിച്ച ട്രക്ക്​ സൈന്യം തടയുകയായിരുന്നു.

തുടർന്ന്​ ട്രക്കിൽ പരിശോധന നടത്തുന്നതിനിടെ ഭീകരർ സൈന്യത്തിന്​ നേരെ വെടിയുതിർത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ്​ നാല്​ ഭീകരർ കൊല്ലപ്പെട്ട​തെന്നും ജമ്മുകശ്​മീർ പൊലീസ്​ അറിയിച്ചു. ട്രക്കിനുള്ളിൽ രഹസ്യ അറയുണ്ടാക്കി അതിനുള്ളിലാണ്​ ഭീകരർ ഒളിച്ചിരുന്നതെന്നും അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​.

ഏറ്റുമുട്ടലിനെ തുടർന്ന്​ പ്രദേശത്ത്​ രണ്ട്​ മണിക്കൂർ ഗതാഗത തടസമുണ്ടായി. കൂടുതൽ ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചുവെന്നും സൈന്യം അറിയിച്ചു. ജനുവരി 31ന്​ നടന്ന സമാനരീതിയിലുള്ള ഏറ്റുമുട്ടലിൽ സൈന്യം മൂന്ന്​ ഭീകരരെ വധിച്ചിരുന്നു.

Tags:    
News Summary - Four Militants Killed in Encounter Near Ban Toll Plaza While Trying to Travel to Srinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.