ഇംഫാൽ: മണിപ്പൂരിൽ മ്യാൻമർ അതിർത്തിക്ക് സമീപമുള്ള മോറെ നഗരത്തിൽ കുക്കികളെന്ന് സംശയിക്കുന്നവർ സുരക്ഷസേനയുടെ വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച മോറെയിൽ സുരക്ഷസേന മൂന്നിടത്ത് തീവ്രവാദികളുമായി ഏറ്റുമുട്ടിയിരുന്നു.
തീവ്രവാദികൾ ബോംബ് എറിയുകയും സുരക്ഷസേനയുടെ പോസ്റ്റിന് നേരെ വെടിയുതിർക്കുകയും ചെയ്തതിനെ തുടർന്ന് സേന തിരിച്ചടിച്ചു. അതേസമയം, മോറെയിലെ അടിയന്തര സാഹചര്യം നേരിടാൻ ഹെലികോപ്ടറുകൾ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസിനെ മോറെയിൽ വിന്യസിക്കണമെന്നാവശ്യപ്പെട്ട് വനിതകൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.