ബഹുഭാര്യത്വം മുസ്‍ലിംകളുടെ മാത്രം പ്രശ്നമാണോ​​​​; എന്തുകൊണ്ട്?

ബഹുഭാര്യത്വം ശരിക്കും മുസ്‍ലിംകളുടെ മാത്രം പ്രശ്നമാ​ണോ​? ഈ ചോദ്യത്തിന് ഉത്തരം പറയണമെങ്കിൽ കുറച്ചു കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. സമീപകാലത്ത് ഇറങ്ങിയ മെയ്ഡ് ഇൻ ഹെവൻ എന്ന ജനപ്രിയ വെബ്സീരിസിലെ ഒരു അധ്യായം ബഹുഭാര്യത്വത്തെ കുറിച്ചായിരുന്നു. ഒരു പുരുഷൻ രണ്ടോ മൂന്നോ സ്‍ത്രീകളെ വിവാഹം ചെയ്ത് കൂടെ താമസിപ്പിക്കുന്നതിനെയാണ് ബഹുഭാര്യത്വം(പോളിഗമി)എന്ന് പറയുന്നത്. ഒട്ടും ആശങ്ക വേണ്ട, മുസ്‍ലിം കുടുംബത്തിന്റെ കഥയാണ് സീരിസിൽ പറയുന്നത്. പലപ്പോഴും ഒന്നിലേറെ ഭാര്യമാരുള്ളവരെ കാണിക്കാൻ മുസ്‍ലിം കുടുംബത്തെയാണ് കാണിക്കാറുള്ളത്.

''ഞാനൊരു മുസ്‍ലിം മാത്രമല്ല. എന്നാൽ ഈ രാജ്യത്തെ പൗരയാണ്.''-എന്നാണ് ദിയ മിർസ അവതരിപ്പിച്ച ഷെഹ്നാസ് പറയുന്നത്. ബഹുഭാര്യത്വം അവസാനിപ്പിക്കാൻ ഷെഹ്നാസ് നടത്തുന്ന പോരാട്ടത്തിന്റെ കഥയാണിത്.

മുസ്‍ലിംകൾക്കെതിരെ വ്യാപകമായി വിദ്വേഷ കുറ്റകൃത്യങ്ങൾ പെരുകുകയും അവരുടെ വീടും ജോലിയും ജീവിതം തന്നെതും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത്തരമൊരു വിഷയമാണോ വെബ്സീരിസിന്റെ നിർമാതാക്കൾ തെരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. വാർപ്പുമാതൃകകളിൽ ചുറ്റിത്തിരിയുന്ന ഈ പരമ്പരയും ഒടുവിൽ ഏക സിവിൽ കോഡ് മാത്രമേ പരിഹാരമുള്ളൂ എന്നാണ് പറഞ്ഞുവെക്കുന്നത്.

ഇന്ത്യയി​ൽ ബഹുഭാര്യത്വത്തിന്റെ അവസ്ഥ എന്താണ്?

കണക്കുകൾ പരിശോധിക്കുമ്പോൾ, ഇന്ത്യയിൽ ബഹുഭാര്യത്വം വളരെ കുറവാണെന്നു കാണാം. ദേശീയ കുടുംബാരോഗ്യ സർവേയുടെ(എൻ.എഫ്.എച്ച്.എസ്-5) കണക്കനുസരിച്ച് 2019-21 ൽ 1.4 ശതമാനം മാത്രമാണ് ബഹുഭാര്യത്വം. മുസ്‍ലിംകൾക്കിടയിൽ 1.9 ശതമാനമാണ് ബഹുഭാര്യത്വം. ഹിന്ദുക്കൾക്കിടയിൽ 1.3ശതമാനവും മറ്റു സമുദായങ്ങൾക്കിടയിൽ 1.6 ശതമാനവും.

തെലങ്കാന, തമിഴ്നാട്, ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ബഹുഭാര്യത്വം കൂടുതലാണ്. എന്നാൽ ജമ്മുകശ്മീർ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കുറവും. ഒഡിഷ, അസം, പശ്ചിമ ബംഗാൾ,ഡൽഹി സംസ്ഥാനങ്ങളിൽ മുസ്‍ലിംകൾക്കിടയിൽ ബഹുഭാര്യത്വ വിവാഹങ്ങൾ കൂടുതലാണ്. ജമ്മുകശ്മീരിൽ താരതമ്യേന കുറവും.

ബഹുഭാര്യത്വ വിവാഹങ്ങൾ ഒറ്റപ്പെട്ട കേസുകളല്ല, അതിന് വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സാംസ്കാരികം എന്നീ മേഖലകളുമായി അഭേദ്യമായ ബന്ധമുണ്ട്.

ബഹുഭാര്യത്വം മേഘാലയയിലെ ഗോത്രവർഗവിഭാഗങ്ങൾക്കിടയിൽ കൂടുതലാണ്. മുസ്‍ലിം പെൺമക്കളെ സംരക്ഷിക്കുന്നതിനായി ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കഴിഞ്ഞ വർഷം പ്രഖ്യാപനം നടത്തിയിരുന്നു. ബഹുഭാര്യത്വം നിരോധിക്കണമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. അസമിലെ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ബഹുഭാര്യത്വം 1.8 ശതമാനമാണ്. മുസ്‍ലിംകൾക്കിടയിൽ 3.6 ശതമാനവും.

ഇന്ത്യയിൽ 1000 പുരുഷൻമാർക്ക് 924 സ്ത്രീകൾ എന്നാണ് കണക്ക്. ഇസ്‌ലാം കുടുംബാസൂത്രണത്തിന് എതിരായതിനാലാണ് ഇന്ത്യയിലെ മുസ്‌ലിംകൾ ബഹുഭാര്യത്വം തുടരുന്നത് എന്ന പൊതു വിശ്വാസം പതിറ്റാണ്ടുകളായി ഹിന്ദു-മുസ്‌ലിം സമുദായങ്ങൾക്കിടയിലുണ്ട്.

എല്ലാ വിഭാഗങ്ങൾക്കിടയിൽ ഇത്തരമൊരു സമ്പ്രദായം നിലനിൽക്കുന്നുണ്ട് എന്നിരിക്കെ, എന്തുകൊണ്ടാണ് മുസ്‍ലിംകളെ മാത്രം ബഹുഭാര്യത്വമുള്ളവരായി ചിത്രീകരിക്കുന്നത്?.

ദ കേരള സ്റ്റോറി, കശ്മീർ ഫയൽസ് എന്നീ സിനിമകളും യഥാർഥത്തിൽ മുസ്‍ലിംകൾക്കെതിരായ പ്രചാരണമാണ്. നമ്മുടെ മുന്നിൽ കണക്കുകളുണ്ട്. നിലവിൽ ഒരു ഭാര്യയുണ്ടെങ്കിൽ മ​റ്റ് സ്ത്രീകളെ വിവാഹം ചെയ്യാൻ നിരവധി ഉപാധികളും ഇസ്‍ലാം മുന്നോട്ട് വെക്കുന്നുണ്ട്. മറ്റ് മതങ്ങളിൽ ബഹുഭാര്യത്വം മുന്നോട്ട് കൊണ്ടുപോകുന്നതിന് എന്താണ് മാനദണ്ഡം. അതിലാർക്കും പരാതിയുമില്ല.-അഭിഭാഷകയായ നബീല ജമീൽ ചൂണ്ടിക്കാട്ടുന്നു.

മറുവശത്ത്, ബഹുഭാര്യത്വത്തിന്റെ കാര്യത്തിൽ മുസ്ലീങ്ങൾക്കെതിരെ കുപ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ അത് ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ് (എ.ഐ.എം.പി.എൽ.ബി) എക്സിക്യൂട്ടീവ് അംഗവും വക്താവും വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റുമായ സയ്യിദ് ഖാസിം റസൂൽ ഇല്യാസ് പറഞ്ഞു.

മുസ്‌ലിംകൾ വളരെയധികം കുട്ടികളെ ജനിപ്പിക്കുന്നു എന്ന സംവാദത്തിന്റെ കേന്ദ്രം ജനസംഖ്യാ വർദ്ധനവിന് കാരണമാകുന്ന ബഹുഭാര്യത്വത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു എന്ന വിശ്വാസമാണ്, എസ്. വൈ. മുൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ഖുറൈഷി തന്റെ പുസ്തകത്തിൽ നിരീക്ഷിച്ചിട്ടുണ്ട്.

കടപ്പാട്: ദ ക്വിന്റ്

Tags:    
News Summary - From 'Made in Heaven' to Netas: why everyone gets their facts wrong on polygamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.